Sunday, July 14, 2019

ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് ഒരു റാലി നടത്തി.

                        Date[26/6/19]

ലഹരി വിരുദ്ധ ക്ലാസ്സ്‌

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് ലഹരി വിമുക്ത വിദ്യാലയം ആക്കുവാൻ ഒരു വേദി ഉണ്ടാക്കി കൊടുത്തു. തൃശ്ശൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ബാബു സാർ ക്ലാസ് എടുത്തു. ലഹരിയുടെ അപകടങ്ങളും ദോഷങ്ങളെയും കുറിച്ച് ശ്രീ ബാബു സാർ കുട്ടികളുമായി പങ്കുവെച്ചു.

                            Date[25/6/19]

യോഗ ഡേ

യോഗാ ദിനം ആചരിച്ച എൻഎസ്എസ് വളണ്ടിയേഴ്സ് യോഗ ചെയ്തു. കൂടാതെ യോഗ ഡേ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
 ഡോക്യുമെന്ററിയിലൂടെ യോഗയുടെ പ്രാധാന്യവും യോഗയുടെ ഗുണവും,  യോഗയുടെ ആസനങ്ങളും കുട്ടികൾക്ക് കാണിച്ചു കൊടുത്തു

Date[21/6/19]

വായനാദിനം

കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കാനും അറിവ് നേടാനും സ്കൂളിൽ വായന ദിനം ആചരിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സ് അതിനുവേണ്ടി ഒരു വേദി ഉണ്ടാക്കി. പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി
ധനം ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനയുടെ ലക്ഷ്യവും  ശക്തിയും ധർമ്മവും ഗുണങ്ങളും എല്ലാം ധനം ടീച്ചർ കുട്ടികളുമായി പങ്കുവെച്ചു.
Date[19/6/19]

Saturday, July 13, 2019

ഗ്രീൻ.പ്രോട്ടോകോൾ

ഗ്രീൻപ്രോട്ടോകോൾ ഭാഗമായും പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് വേണ്ടി എൻഎസ്എസ് വളണ്ടിയർമാർ  പേപ്പർ പേന,  പേപ്പർ ബാഗ് നിർമിച്ചു.


              നിർമിച്ച തിയ്യതി[ 26/5/19 ]

മഴക്കുഴി നിർമ്മാണം

ജലസ്രോതസ്സ് നിലനിർത്തുവാൻ എൻഎസ്എസ് വളണ്ടിയേഴ്സ്  മഴ കുഴിയുണ്ടാക്കി. കൂടാതെ മഴക്കാലപൂർവ്വ ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു.


Date [28/5/19]

യെല്ലോ ലൈൻ

ലഹരിവിരുദ്ധ പരിപാടി അനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് യെല്ലോ ലൈൻ വരച്ചു. സ്കൂളിന്റെ വലതുവശത്ത് 100 മീറ്റർഉം ഇടതുവശത്തു 100 മീറ്റഉം മായി എല്ലോ  യെല്ലോ ലൈൻ വരച്ചു.  ലഹരി വിമുക്ത മേഖല എന്നെഴുതി.




യെല്ലോ ലൈൻ വരച്ച തിയ്യതി 16/3/19

അക്ഷരദീപം

കുട്ടികളിൽ വായനശീലം വളർത്തുന്നതിനുവേണ്ടി സ്കൂളിൽ ഒരു  തുറന്ന വായനശാല നിർമ്മിച്ചു.
 പ്രശസ്ത സാഹിത്യകാരൻ ശ്രീ മോഹനൻ അവർകൾ അതിഥി ആയിരുന്നു. പലയിടങ്ങളിൽ നിന്നായി ശേഖരിച്ച് പുസ്തകങ്ങൾ ഉപയോഗിച്ച് ഒരു തുറന്ന വായനശാല നിർമ്മിച്ചു.

Date[ 5/2/19]